സാമന്തയുടെ പാന്‍ ഇന്ത്യന്‍ റിലീസ് ചിത്രം ശാകുന്തളം ഫെബ്രുവരി 17 റിലീസ് പ്രഖ്യാപിച്ചെങ്കിലും അത് മാറ്റേണ്ടിവന്നു ഒടുവില്‍ ഏപ്രില്‍ 14 ചിത്രം തിയേറ്ററുകളില്‍ എത്തുകയാണ്. ഇത്തവണ എന്തായാലും നിങ്ങള്‍ക്ക് മുന്നിലേക്ക് ശാകുന്തളം എത്തും എന്ന ഉറപ്പ് സാമന്ത തന്നെ നല്‍കിയിരിക്കുകയാണ്. കഴിഞ്ഞദിവസം പ്രമോഷന്‍ ജോലികള്‍ നിര്‍മാതാക്കള്‍ ആരംഭിച്ചിരുന്നു. ഇക്കാര്യവും നടി അറിയിച്ചിരുന്നു.
'ഞങ്ങള്‍ തയ്യാറാണ് ഇത്തവണ ശരിക്കും തയ്യാറാണ്!
നിങ്ങളെ എല്ലാവരെയും തിയേറ്ററുകളില്‍ കണ്ടുമുട്ടുന്നതിലും നിങ്ങളെ ഏപ്രിലില്‍ ശാകുന്തളത്തിന്റെ ലോകത്തേക്ക് സ്വാഗതം ചെയ്യുന്നതിലും വളരെ ആവേശമുണ്ട്.'-സാമന്ത കുറിച്ചു.