VIDEO:നടി റെബേക്ക സന്തോഷും സംവിധായകന്‍ ശ്രീജിത്ത് വിജയനും വിവാഹിതരായി

കെ ആര്‍ അനൂപ്
തിങ്കള്‍, 1 നവം‌ബര്‍ 2021 (15:01 IST)
നടി റെബേക്ക സന്തോഷ് വിവാഹിതയായി. സിനിമാ സംവിധായകന്‍ 
ശ്രീജിത്ത് വിജയനാണ് വരന്‍. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്. അഞ്ചു വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് വിവാഹം. 
ഇക്കഴിഞ്ഞ ഫെബ്രുവരി 14 ന് വിവാഹ നിശ്ചയം നടന്നിരുന്നു. തൃശ്ശൂര്‍ സ്വദേശിയാണ് റെബേക്ക. സീരിയലിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരങ്ങളില്‍ ഒരാളായി മാറി.

കുഞ്ചാക്കോ ബോബന്‍ ചിത്രം കുട്ടനാടന്‍ മാര്‍പാപ്പയിലൂടെയാണ് ശ്രീജിത്ത് സംവിധായകനായത്.ബിബിന്‍ ജോര്‍ജിന്റെ മാര്‍ഗംകളിയും അദ്ദേഹം സംവിധാനം ചെയ്തു.

അനുബന്ധ വാര്‍ത്തകള്‍

Next Article