മഹാനടിയില്‍ അഭിനയിക്കാന്‍ കീര്‍ത്തി സുരേഷിനെയല്ല ആദ്യം തീരുമാനിച്ചത്. സാവിത്രി എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ അമല പോളിനെയാണ് ആദ്യം തീരുമാനിച്ചത്. അമല തന്നെയാണ് ഒരിക്കല്‍ ഇക്കാര്യം തുറന്നുപറഞ്ഞത്. വ്യക്തിപരമായ ചില പ്രശ്നങ്ങളിലൂടെ കടന്നുപോകുകയായിരുന്നു താനെന്നും അതുകൊണ്ടാണ് മഹാനടി ചെയ്യാതിരുന്നതെന്നും അമല അന്ന് പറഞ്ഞിരുന്നു. സാവിത്രി എന്ന കഥാപാത്രത്തിനായി തന്നെയാണ് ആദ്യം പരിഗണിച്ചതെന്നും താരം പറഞ്ഞു.