1976 ഒക്ടോബര്‍ 27 നാണ് പൂജ ബത്രയുടെ ജനനം. താരത്തിന് ഇപ്പോള്‍ 44 വയസ്സ് കഴിഞ്ഞു. എംബിഎയ്ക്ക് ശേഷമാണ് പൂജ മോഡലിങ് രംഗത്തേക്കും സിനിമാ രംഗത്തേക്കും എത്തുന്നത്. 1993 ല്‍ ഫെമിന മിസ് ഇന്ത്യ ഇന്റര്‍നാഷണല്‍ ആയി പൂജ തിരഞ്ഞെടുക്കപ്പെട്ടു. മിസ് ഏഷ്യാ പസഫിക് മത്സരത്തില്‍ നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.
തൊണ്ണൂറുകളില്‍ സൂപ്പര്‍സ്റ്റാര്‍ അക്ഷയ് കുമാറുമായി ബന്ധപ്പെട്ട് പൂജ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്നിരുന്നു. ഇരുവരും പ്രണയത്തിലാണെന്നും വിവാഹം ഉടനുണ്ടാകുമെന്നും വാര്‍ത്തകള്‍ പ്രചരിച്ചു. എന്നാല്‍, പിന്നീട് ഈ ബന്ധം തകരുകയായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.