ദുൽഖർ വീണ്ടും ബോളിവുഡിലേക്ക്, ഒപ്പം പൂജ ബ‌ത്രയും സണ്ണി ഡിയോളും പ്രധാനവേഷത്തിൽ

ബുധന്‍, 11 ഓഗസ്റ്റ് 2021 (20:47 IST)
ആർ ബാൽകിയുടെ ചിത്രത്തിലൂടെ ദുൽഖർ വീണ്ടും ബോളിവുഡിലേക്ക്. പൂജ ബത്ര,സണ്ണി ഡിയോൾ,ശ്രേയ ധന്വന്തരി എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദുൽഖർ തന്നെയാണ് ഈ വിവരം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.
 
കാര്‍വാന്‍, സോയ ഫാക്ടര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ദുല്‍ഖര്‍ അഭിനയിക്കുന്ന മൂന്നാമത്തെ ബോളിവുഡ് ചിത്രമാണിത്. അന്തരിച്ച നടൻ ഇർഫാൻ ഖാനായിരുന്നു സോയാ ഫാക്‌ടറിലെ മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചത്. സോനം കപൂറായിരുന്നു ചിത്രത്തിൽ ദുൽഖറിന്റെ നായിക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍