ജീവിതം മാറ്റിമറിച്ച ഹിമാലയന്‍ യാത്രയേക്കുറിച്ച് അമല ഒരിക്കല്‍ മനസ് തുറന്നിട്ടുണ്ട്. പതിനേഴാമത്തെ വയസില്‍ സിനിമയിലേക്ക് എത്തിയ താന്‍ നല്ലതും ചീത്തയുമായ എല്ലാ അനുഭവങ്ങളിലൂടെയും കടന്നുപോയി. വിവാഹജീവിതം പരാജയപ്പെട്ടപ്പോള്‍ ആ സമയത്ത് ഒന്നും ഒറ്റയ്ക്ക് കൈകാര്യം ചെയ്യാന്‍ സാധിച്ചിരുന്നില്ല. കാരണം ലോകം മുഴുവന്‍ എനിക്കെതിരായിരുന്നു. താന്‍ ഒറ്റയ്ക്കാണെന്നു തോന്നി. സ്വയം കുറ്റപ്പെടുത്തുകയാണ് താന്‍ ചെയ്തത് എന്നും അമല വെളിപ്പെടുത്തിയിരുന്നു.