ഭര്‍തൃപിതാവും യുവതിയും തമ്മിലുള്ള ബന്ധം; ആ സിനിമയില്‍ അഭിനയിച്ചതിനു അമല പോളിന് വധഭീഷണി, ഇത്തരം സിനിമകള്‍ ചെയ്യില്ലെന്ന് അമലയുടെ വാഗ്ദാനം, അന്ന് സംഭവിച്ചത്
വിവാഹിതയായ യുവതിയും ഭര്‍തൃ പിതാവും തമ്മിലുള്ള ബന്ധമാണ് സിനിമയില്‍ കാണിച്ചത്. ഇത് പ്രേക്ഷകര്‍ ചോദ്യം ചെയ്തു. തമിഴ് സംസ്‌കാരത്തെ മോശമായി ചിത്രീകരിച്ചു എന്നു പറഞ്ഞാണ് അന്ന് അമല പോളിനെതിരെ പ്രചാരണം നടന്നത്. വീട്ടിലേക്ക് രണ്ട് മൂന്ന് ദിവസം തുടര്‍ച്ചയായി ഭീഷണി സന്ദേശം ലഭിച്ചെന്നാണ് അമല പറയുന്നത്. ചെന്നൈ തിയറ്ററിനു പുറത്ത് അമലയെ ആരാധകര്‍ വളഞ്ഞ് പ്രതിഷേധിച്ചതും വലിയ വാര്‍ത്തയായി. പിന്നീട് ആ സിനിമയില്‍ അഭിനയിച്ചതിനു കുറ്റബോധമുണ്ടെന്നും ഇത്തരം സിനിമകള്‍ കരിയറില്‍ ആവര്‍ത്തിക്കില്ലെന്നും അമല പോള്‍ പറഞ്ഞിരുന്നു.