ലോകമെങ്ങും നിന്ന് അഭ്യർത്ഥന: സെലൻസ്കിയെ പ്രശസ്‌തനാക്കിയ സീരീസ് വീണ്ടും നെ‌റ്റ്‌ഫ്ലിക്‌സിൽ

Webdunia
വെള്ളി, 18 മാര്‍ച്ച് 2022 (14:32 IST)
യുക്രെയ്‌ൻ പ്രസിഡന്റ് വ്ലാഡിമർ സെലൻസ്കി നായകനായെത്തിയ സെർവന്റ് ഓഫ് ദ പീപ്പിൾ എന്ന സീരീസിൽ നെറ്റ്‌ഫ്ലിക്‌സിൽ വീണ്ടും പ്രദർശനത്തിനെത്തുന്നു.നെറ്റ്‌ഫ്ലിക്‌സിന്റെ ഒഫീഷ്യൽ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പ്രേക്ഷകരുടെ അഭ്യർത്ഥനപ്രകാരമാണ് സീരീസ് വീണ്ടും പ്രദർശിപ്പിക്കുന്നതെന്ന് നെറ്റ്‌ഫ്ലിക്‌സ് പറ‌യുന്നു.
 
നിങ്ങള്‍ ചോദിച്ചു അത് തിരിച്ചെത്തി എന്നാണ് നെറ്റ്‌ഫ്ലിക്‌സ് സീരീസിന്റെ തിരിച്ചുവരവിനെ പറ്റി പറഞ്ഞത്. 2015ൽ മൂന്ന് സീസണുകളായാണ് ആക്ഷേപഹാസ്യ കോമഡി സീരീസായ സെർവന്റ് ഓഫ് ദ പീപ്പിൾ പുറത്തിറങ്ങിയത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article