സെൻസെക്‌സ് 1,040 പോയന്റ് കുതിച്ചു, നിഫ്റ്റി 16,950 കടന്നു

ബുധന്‍, 16 മാര്‍ച്ച് 2022 (16:43 IST)
റഷ്യ-യുക്രെയ്‌ൻ ചർച്ചയിൽ പുരോഗതിയുണ്ടായതിനെ തുടർന്ന് ഓഹരി സൂചികകളിൽ കുതിപ്പ്. ഉച്ചയ്ക്ക് ശേഷമുള്ള വ്യാപാരത്തിനിടെ സൂചികകൾ മികച്ച നിലവാരത്തിലെത്തി.
 
സെന്‍സെക്‌സ് 1,040 പോയന്റ് ഉയര്‍ന്ന് 56,817ലും നിഫ്റ്റി 312 പോയന്റ് നേട്ടത്തില്‍ 16,975ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. അസംസ്‌കൃത എണ്ണവിലയിലുണ്ടായ കുറവ ഫെഡറല്‍ റിസര്‍വിന്റെ നിരക്ക് വര്‍ധന തീരുമാനം സംബന്ധിച്ച് വരാനിരിക്കുന്ന റിപ്പോര്‍ട്ടുകള്‍ ആശങ്ക സൃഷ്‌ടിക്കുന്നതിനിടയിലും വിപണിക്ക് നേട്ടമായത്.
 
നിഫ്റ്റി റിയാല്‍റ്റി 3.6ശതമാനവും മെറ്റല്‍ 2.6ശതമാനവും സ്വകാര്യ ബാങ്ക് സൂചിക 2.3ശതമാനവും നേട്ടമുണ്ടാക്കി.ബിഎസ്ഇ മിഡ്ക്യാപ് 1.8ശതമാനവും സ്‌മോള്‍ ക്യാപ് 1.4ശതമാനവും ഉയര്‍ന്നാണ് വ്യാപാരം അവസാനിപ്പിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍