സെൻസെക്‌സ് 936 പോയന്റ് ഉയര്‍ന്ന് 56,486ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റിയാകട്ടെ 241 പോയന്റ് നേട്ടത്തില്‍ 16,871ലെത്തി. നാലു ശതമാനം ഉയർന്ന ഇൻഫോസിസാണ് ഇന്ന് മികച്ച നേട്ടമുണ്ടാക്കിയത്.നിഫ്റ്റി ബാങ്ക്, ധനകാര്യ സേവനം, ഐടി സൂചികകള്‍ രണ്ടുശതമാനംവീതം ഉയര്‍ന്നു. റിയാൽറ്റി സൂചിക രണ്ട് ശതമാനം നഷ്ടത്തിലായിരുന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ നേരിയ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.