സാമൂഹികക്ഷേമ പ്രവര്‍ത്തന രംഗത്ത് ഉത്തമ മാതൃകയാകുന്ന വനിതകള്‍ക്കായുള്ള കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍ 'കല' യുടെ പ്രഥമ മദര്‍ തെരേസ പുരസ്‌കാരം സിനിമാ സീരിയല്‍ താരം സീമ ജി നായര്‍ക്ക് സമ്മാനിക്കും. സെപ്റ്റംബര്‍ 21 ചൊവ്വാഴ്ച ഉച്ചയ്ക്ക് രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അവാര്‍ഡ് നല്‍കും. അന്‍പതിനായിരം രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് മദര്‍ തെരേസ പുരസ്‌കാരം.