ഏറെ നാളായി ശരീരത്തെ തളർത്തുന്ന ട്യൂമറിനൊപ്പം ശരണ്യയുടെ ശരീരത്തെ കീഴടക്കി കോവിഡ് രോഗവും. നടി സീമ ജി നായരാണ് ഈ ദുഃഖ വിവരം ആരാധകരെ അറിയിച്ചത്. ശരണ്യയ്ക്ക് വീണ്ടും ട്യൂമർ വന്ന് കീമോ തുടങ്ങാൻ ഇരിക്കുന്ന സമയത്താണ് ശരണ്യയെ കോവിഡ് ബാധിച്ചിരിക്കുന്നതെന്നും എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണുള്ളതെന്നും സീമ ജി നായർ പറഞ്ഞു.
നിരന്തരമായ സർജറികൾ കാരണം ശരണ്യയുടെ ആരോഗ്യസ്ഥിതി വളരെ മോശമാണ്. പതിനൊന്നാമത്തെ സര്‍ജറി കഴിഞ്ഞതോടെ ശരണ്യയുടെ ആരോഗ്യസ്ഥിതിയില്‍ വീണ്ടും പ്രശ്‌നങ്ങളുണ്ടായി. സ്പൈനൽ കോഡിലേക്ക് അസുഖം വ്യാപിച്ചു. ഇവിടെ സർജറി നടത്താൻ കഴിയില്ല. ജൂൺ 3ന് കീമോ ആരംഭിക്കാന്‍ ഇരിക്കുകയായിരുന്നു. ഇതിനിടെ ശരണ്യക്കും അമ്മയ്ക്കും കോവിഡ് ബാധിച്ചിരിക്കുന്നത്. എന്ത് പറയണം എന്ന് പോലും അറിയാത്ത സ്ഥിതിയാണ്.