കാൻസർ ബാധിച്ച് ചികിത്സയിൽ കഴിയുകയാണ് ബോളിവുഡ് നടൻ സഞ്ജയ് ദത്ത്. അദ്ദേഹത്തിൻറെ ആരോഗ്യത്തെ കുറിച്ചാണ് ബോളിവുഡിൽ ചർച്ചകൾ. ഒരു തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകരും. അതേസമയം അദ്ദേഹത്തിൻറെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ശരീരമാകെ മെലിഞ്ഞ് ക്ഷീണിതനായാണ് താരത്തെ ചിത്രങ്ങളിൽ കാണാനാകുക. മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് നടൻറെ ചികിത്സ.