സിനിമയിൽ നിന്നും ചെറിയ ഇടവേള എടുത്തിരിക്കുകയാണെങ്കിലും ഷാരുഖ് ഖാൻ ആരാധകർക്ക് വളരെയധികം പ്രിയപ്പെട്ട താരമാണ്. താരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം ആരാധകരെ ആവേശം കൊള്ളിക്ക്ആറുണ്ട്. ഇപ്പോളിതാ ഇന്നലെ താരം നടത്തിയ ഐപിഎൽ അപ്പിയറൻസ് സോഷ്യൽ മീഡിയ ആകെ ഏറ്റെടുത്തിരിക്കുകയാണ്. തന്റെ ടീമായ കൊൽക്കത്ത നൈറ്റ് റേഡേഴ്‌സിന് പിന്തുണയുമായാണ് താരം ഇത്തവണ കളിക്കളത്തിലെത്തിയത്.