പ്ലാൻ ചെയ്‌തത് പോലെയല്ല മത്സരട്ടിൽ സംഭവിച്ചതെന്ന് സ്മിത്ത് പറഞ്ഞു. ടി20യിൽ ചിലപ്പോൾ അങ്ങനെ സംഭവിക്കും. കൊൽക്കത്ത ചേസ് ചെയ്യാൻ ഇഷ്ടപ്പെടുന്ന ടീമാണ് എന്നതിനാൽ അവരുട്എ ഡെത്ത് ബൗളിങ്ങിന് സമ്മർദ്ദം കൊടുക്കാൻ ലക്ഷ്യമിട്ടാണ് ബൗളിങ് തിരഞ്ഞെടുത്തത്. എന്നാൽ തുടക്കത്തിൽ തന്നെ വിക്കറ്റുകൾ നഷ്ടമായത് തിരിച്ചടിയായി. ടീമിലെ കളിക്കാർ പലരും ഷാർജയിൽ നിന്നും ദുബായിൽ എത്തിയത് അറിയാത്ത പോലെയാണ് കളിച്ചത്. ഷാർജയിൽ നിന്നും വ്യത്യസ്‌തമായി ദുബായിലെ ബൗണ്ടറി വലുതാണ്. ഗ്രൗണ്ടിലെ മാറ്റങ്ങൾക്ക് അനുസരിച്ച് ഇണങ്ങാനായില്ല ക്യാച്ചുകൾ കൈവിട്ടതും തിരിച്ചടിയായി. സ്മിത്ത് പറഞ്ഞു.