ബ്രെയിന്‍ ട്യൂമര്‍ ചികിത്സയ്ക്കായി വലിയ സാമ്പത്തിക ചെലവ് ഉണ്ടായിരുന്നു. ആ സമയത്തെല്ലാം ശരണ്യയുടെ കുടുംബത്തിനു താങ്ങായി നിന്നിരുന്നത് നടി സീമ ജി.നായര്‍ ആണ്. ശരണ്യക്ക് സ്വന്തം സഹോദരിയെ പോലെയായിരുന്നു സീമ. അതുകൊണ്ട് തന്നെ ശരണ്യയുടെ മരണവാര്‍ത്ത വലിയ വേദനയാണെന്ന് സീമ പറയുന്നു. 'പ്രാര്‍ത്ഥനകള്‍ക്കും പരിശ്രമങ്ങള്‍ക്കും വിരാമം..അവള്‍ യാത്രയായി...' ശരണ്യയുടെ മരണവാര്‍ത്ത അറിയിച്ച് സീമയുടെ ആദ്യ പ്രതികരണം ഇങ്ങനെയാണ്. ശരണ്യക്കൊപ്പമുള്ള ചിത്രങ്ങളും സീമ പങ്കുവച്ചിട്ടുണ്ട്.