പാട്ടിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ സംഗീതസംവിധായകൻ ദേവി ശ്രീ പ്രസാദിനെതിരെ പോലീസ് കേസെടുത്തു. ഡിഎസ്പിയുടെ പുതിയ സംഗീത ആൽബമായ ഓ പരി ആണ് വിവാദത്തിലായത്. തെലുങ്ക് ഹാസ്യതാരമായ കരാട്ടെ കല്യാണിയാണ് പരാതി നൽകിയത്.
മോശമായി വസ്ത്രം ധരിച്ച് സ്ത്രീകൾ നൃത്തം ചെയ്യുന്ന ഗാനത്തിൽ ദേവി ശ്രീ പ്രസാദ് ഭക്തിഗാനശകലങ്ങൾ ഉപയോഗിച്ചുവെന്നാണ് പരാതി. സംഭവത്തിൽ ദേവിശ്രീ പ്രസാദ് മാപ്പ് പറയണമെന്നും കരാട്ടെ കല്യാണി ആവശ്യപ്പെട്ടു. ഹൈദരാബാദ് സൈബർ ക്രൈം വിഭാഗമാണ് കേസെടുത്തത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153 എ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.