പ്രായമൊരു പ്രശ്‌നമല്ല! 'പുഷ്പ 2'ല്‍ അഭിനയിക്കാന്‍ അവസരം

കെ ആര്‍ അനൂപ്

വെള്ളി, 1 ജൂലൈ 2022 (14:48 IST)
സിനിമ പ്രേമികള്‍ കാത്തിരിക്കുകയാണ് പുഷ്പ രണ്ടാം ഭാഗത്തിനായി.
ഓഗസ്റ്റിലാകും 'പുഷ്പ: ദി റൂളി'ന്റെ ഷൂട്ടിംഗ് തുടങ്ങുക. ഇപ്പോഴിതാ സിനിമയുടെ ഓഡിഷന്‍ ആരംഭിച്ചിരിക്കുകയാണ്. എല്ലാ പ്രായത്തിലുള്ള സ്ത്രീകളെയും പുരുഷന്മാരെയും കുട്ടികളെയും നിര്‍മാതാക്കള്‍ തിരിയുന്നുണ്ട്.ഓഡിഷന്‍ നടക്കുന്ന സ്ഥലത്തിന്റെ വിവരങ്ങള്‍ നിര്‍മ്മാതാക്കള്‍ തന്നെ പങ്കുവെച്ചു.
 
 
2023 മധ്യത്തോടെ റിലീസ് ചെയ്യാനാണ് അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.ഡിംസബര്‍ 17 നാണ് അല്ലു അര്‍ജുന്‍ ചിത്രം പുഷപ റിലീസ് ചെയ്തത്. ഇത്തവണ സിനിമയിലെ ഡയലോഗുകള്‍ക്ക് സംവിധായകന്‍ സുകുമാര്‍ പ്രത്യേകം പ്രാധാന്യം നല്‍കുന്നുണ്ടെന്നാണ് വിവരം. അദ്ദേഹം സ്‌ക്രിപ്റ്റിന്റെ ജോലികളിലാണ്.
 
 അല്ലു അര്‍ജുന്റെ നായികയായി എത്തിയത് രശ്മിക മന്ദാനയാണ്. ധനഞ്ജയ്, സുനില്‍, അജയ് ഘോഷ് തുടങ്ങിയവരായിരുന്നു പുഷ്പയില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍