photos|ഒഴിവുകാലം ആഘോഷമാക്കി സംയുക്ത വര്‍മ്മയും ബിജു മേനോനും, പുതിയ ചിത്രങ്ങളുമായി നടി

കെ ആര്‍ അനൂപ്
ശനി, 28 ഓഗസ്റ്റ് 2021 (10:04 IST)
സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ വേഷങ്ങള്‍ അധികമൊന്നും സംയുക്ത വര്‍മ്മയും ബിജു മേനോനും പങ്കു വയ്ക്കാറില്ല. ഇപ്പോഴിതാ ബന്ധുക്കള്‍ക്കും അടുത്ത സുഹൃത്തുക്കള്‍ക്കുമൊപ്പം ഇരുവരും നടത്തിയ യാത്ര ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് നടി.
 
 ബിജു മേനോന്‍ പുതിയ ലുക്ക് തന്നെയാണ് ആകര്‍ഷണം. തലമുടി ബണ്‍ ആക്കി കെട്ടിയൊതുക്കിയ ലുക്കിലാണ് നടനെ കാണാനാകുന്നത്.
 
അവധിക്കാലം ഭര്‍ത്താവിനും കുടുംബത്തിനും ഒപ്പം ചെലവഴിക്കാനായ സന്തോഷത്തിലാണ് സംയുക്തയും.
 
തന്റെ അനുഗ്രഹങ്ങളുടെ കൂട്ടത്തില്‍ ഇവരെയും ഉള്‍പ്പെടുത്തുന്നു എന്നാണ് ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് സംയുക്ത പറഞ്ഞത്.

അനുബന്ധ വാര്‍ത്തകള്‍

Next Article