മമ്മൂട്ടിയുടെ മകനാണെന്നൊരു അഹങ്കാരം ദുല്‍ഖറിനില്ല:ഋതു വര്‍മ്മ

കെ ആര്‍ അനൂപ്
വെള്ളി, 10 മാര്‍ച്ച് 2023 (10:32 IST)
മോളിവുഡില്‍ നിന്ന് പാന്‍ ഇന്ത്യന്‍ ലെവലില്‍ സ്വീകാര്യത ലഭിച്ച ചുരുക്കം താരങ്ങളില്‍ ഒരാളാണ് ദുല്‍ഖര്‍ സല്‍മാന്‍. കണ്ണും കണ്ണും കൊള്ളയടിത്താല്‍ എന്ന സിനിമയില്‍ അഭിനയിച്ച ഋതു വര്‍മ്മ നടനെ കുറിച്ച് പറയുകയാണ്.
 
മമ്മൂട്ടിയുടെ മകനാണെന്നൊരു അഹങ്കാരം ഒന്നും ദുല്‍ഖറിനില്ല. അതിമനോഹരമായ മനുഷ്യനാണെന്നും ദുല്‍ഖര്‍ തനിക്ക് സ്‌പെഷ്യല്‍ ആണെന്നും നടി പറഞ്ഞു.
 
വളരെ സാധാരണക്കാരനെ പോലെയാണ് ദുല്‍ഖര്‍. എല്ലാവരോടും അനുകമ്പയുണ്ട്.അദ്ദേഹത്തിന്റെ ആ പെരുമാറ്റം കാണുമ്പോള്‍ നമുക്ക് തന്നെ അമ്പരപ്പ് തോന്നുമെന്നും നല്ലൊരു വ്യക്തിത്വത്തിന് ഉടമയാണ് ദുല്‍ഖര്‍ എന്നും ഋതു വര്‍മ്മ പറഞ്ഞു.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article