ഞങ്ങള്‍ പരസ്പരം സംസാരിക്കാത്ത ഒരു ദിവസം പോലുമില്ലായിരുന്നു, മറ്റൊരു അമ്മയില്‍ നിന്നുള്ള എന്റെ സഹോദരന്‍; അനില്‍ മുരളിയുടെ ഓര്‍മയില്‍ ശ്വേത മേനോന്‍

കെ ആര്‍ അനൂപ്
വെള്ളി, 30 ജൂലൈ 2021 (13:03 IST)
നടന്‍ അനില്‍ മുരളിയുടെ ഓര്‍മ്മകളിലാണ് ശ്വേതാ മേനോന്‍. അനിയേട്ടന്‍ പോയിട്ട് ഒരു വര്‍ഷമായി. ഒരുപാട് അദ്ദേഹത്തെ മിസ്സ് ചെയ്യുന്നു. എന്റെ സഹോദരനാണെന്നും ഞങ്ങള്‍ പരസ്പരം സംസാരിക്കാത്ത ഒരു ദിവസം പോലുമില്ലായിരുന്നു എന്നും ശ്വേതാ മേനോന്‍ പറയുന്നു.
മലയാളം തമിഴ് തെലുങ്ക് എന്നീ ഭാഷകളിലായി ഇരുനൂറോളം സിനിമകളില്‍ അനില്‍ അഭിനയിച്ചിട്ടുണ്ട്. 1993ല്‍ പുറത്തിറങ്ങിയ 'കന്യാകുമാരിയില്‍ ഒരു കവിത' എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത 'ദൈവത്തിന്റെ വികൃതികള്‍' എന്ന സിനിമയിലെ അദ്ദേഹത്തിന്റെ വില്ലന്‍ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
 
 മാണിക്യകല്ല്, ബാബാ കല്യാണി, നസ്രാണി, പുതിയമുഖം, വെള്ളരിപ്രാവിന്റെ ചങ്ങാതി, പോക്കിരിരാജ, റണ്‍ ബേബി റണ്‍, അസുരവിത്ത്, ആമേന്‍തുടങ്ങി നിരവധി ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഉയരെ,ഫോറന്‍സിക് എന്നീ സിനിമകളാണ് അദ്ദേഹത്തിന്റെ ഒടുവിലായി റിലീസായ സിനിമകള്‍.

അനുബന്ധ വാര്‍ത്തകള്‍

Next Article