വമ്പന്‍ നേട്ടം,250 മില്യണ്‍ കാഴ്ചക്കാരുമായി 'ഡിയര്‍ കോമ്രേഡ്' ഹിന്ദി പതിപ്പ്

കെ ആര്‍ അനൂപ്
തിങ്കള്‍, 21 ജൂണ്‍ 2021 (10:07 IST)
രശ്മിക മന്ദാന- വിജയ് ദേവരകൊണ്ട കൂട്ടുകെട്ടില്‍ പിറന്ന് പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ച ചിത്രമാണ് ഡിയര്‍ കോമ്രേഡ്. ഇപ്പോളിതാ സിനിമയുടെ ഹിന്ദി ഡബ്ബ് ചെയ്ത പതിപ്പ് വലിയ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. 250 മില്യണ്‍ കാഴ്ചക്കാരനാണ് ഇതിനകം യൂട്യൂബിലൂടെ ഹിന്ദി പതിപ്പ് കണ്ടത്.2.9 ലൈക്കുകളും നേടി. 2020 ജനുവരി 19നാണ് യൂട്യൂബില്‍ എത്തിയത്. സിനിമയുടെ നേട്ടത്തില്‍ സന്തോഷവതിയാണ് രശ്മിക. 
 
ചിത്രത്തിലെ ഒരു ഗാനമോ രംഗങ്ങളോ കാണുമ്പോഴെല്ലാം അത് തന്നെ സ്പര്‍ശിക്കാറുണ്ട് എന്ന് രശ്മിക പറഞ്ഞിരുന്നു.അല്ലു അര്‍ജുന്‍ - ഫഹദ് ഫാസില്‍ ചിത്രം പുഷ്പ ആണ് രശ്മികയുടെ അടുത്തതായി പുറത്തുവന്നിരിക്കുന്നത്. സിദ്ധാര്‍ഥ് മല്‍ഹോത്ര നായകനാവുന്ന മിഷന്‍ മജ്നു,അമിതാഭ് ബച്ചനൊപ്പം ഗുഡ് ബൈ എന്നീ ബോളിവുഡ് ചിത്രങ്ങളും നടിക്ക് മുന്നിലുണ്ട്.
 
കാര്‍ത്തിയുടെ സുല്‍ത്താനാണ് നടിയുടെ ഒടുവിലായി തീയറ്ററുകളിലെത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

Next Article