രശ്മിക മന്ദാന-അമിതാഭ് ബച്ചന്‍ ചിത്രം 'ഗുഡ് ബൈ' വരുന്നു, പുതിയ വിവരങ്ങള്‍ ഇതാ!

കെ ആര്‍ അനൂപ്

ശനി, 3 ഏപ്രില്‍ 2021 (14:51 IST)
തെന്നിന്ത്യന്‍ താരസുന്ദരി രശ്മിക മന്ദാന ബോളിവുഡില്‍ സജീവമാകാനൊരുങ്ങുന്നു. അമിതാഭ് ബച്ചനൊപ്പമുള്ള നടിയുടെ പുതിയ സിനിമ തുടങ്ങി.ഏക്താ കപൂറും റിലയന്‍സ് എന്റര്‍ടൈന്‍മെന്റും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. 'ഈ പുതിയ യാത്ര തുടങ്ങുന്നതില്‍ അതിയായ ആവേശമുണ്ട്.'- അമിതാഭ് ബച്ചന്‍ കുറിച്ചു.ചിത്രം അടിപൊളി എന്റര്‍ടെയ്നര്‍ ആയിരിക്കുമെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞിരുന്നു.  
 
രശ്മികയുടെ രണ്ടാമത്തെ ബോളിവുഡ് ചിത്രം കൂടിയാണിത്.സിദ്ധാര്‍ഥ് മല്‍ഹോത്ര നായകനാവുന്ന മിഷന്‍ മജ്നു എന്ന സിനിമയിലൂടെയാണ് നടി ബോളിവുഡില്‍ എത്തിയത്. നടിയുടെ ആദ്യ തമിഴ് ചിത്രം സുല്‍ത്താന്‍ കഴിഞ്ഞ ദിവസമാണ് റിലീസ് ആയത്. അല്ലു അര്‍ജുനൊപ്പം പുഷ്പാ എന്ന തെലുങ്ക് ചിത്രവും ഇനി വരാനുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍