നടിയും എം‌പിയുമായ കിരൺ ഖേറിന് രക്താർബുദം: ചികിത്സയിലാണെന്ന് അനുപം ഖേർ

വ്യാഴം, 1 ഏപ്രില്‍ 2021 (14:30 IST)
നടിയും രാഷ്ട്രീയ നേതാവുമായ കിരൺ ഖേറിന് രക്താർബുദം. ഭർത്താവും നടനുമായ അനുപം ഖേറാണ് വിവരം പുറത്തുവിട്ടത്. മൾട്ടിപ്പോൾ മൈലോമ ബാധിച്ച് മുംബൈയിലെ  ആശുപത്രിയിൽ ചിക്ത്സയിലാണ് താരം. ചണ്ഡീഗഡിൽ നിന്നുള്ള എംപിയായ കിരണിന്റെ അസാന്നിധ്യം വിമർശനങ്ങൾക്ക് കാരണമായതിനെ തുടർന്നാണ് അനുപം ഖേർ രോഗവിവരം വ്യക്തമാക്കിയത്.
 
കിരണിന് ബ്ലഡ് ക്യാൻസറാണെന്ന വിവരം എല്ലാവരെയും അറിയിക്കുകയാണ്. അവൾ ശക്തമായി തിരിച്ചുവരുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. മികച്ച ഡോക്‌ടർമാരുടെ പരിഗണന ലഭിക്കുന്നുണ്ട്. അവൾ നല്ല മനസ്സിന് ഉടമയാണ്. അവൾ ഒരു പോരാളിയാണ്. എല്ലാവരുടെയും പ്രാർത്ഥന അവൾക്ക് ആവശ്യമാണ്. എല്ലാവരുടെയും സ്നേഹത്തിനും പിന്തുണക്കും നന്ദി അനുപം ഖേർ ട്വീറ്ററിൽ കുറിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍