ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഇന്ത്യയൊട്ടാകെ ആരാധകരുള്ള താരമായി മാറിയ ആളാണ് രശ്മിക മന്ദാന. ഒരുപാട് ദൂരങ്ങള്‍ താണ്ടി, രശ്മികയെ ഒരു നോക്ക് കാണുവാനായി ആരാധകര്‍ നടിയുടെ വീട്ടിലേക്ക് എത്തുന്നുണ്ട്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് പ്രിയപ്പെട്ട ആരാധകരോട് ഒരു അഭ്യര്‍ത്ഥന നടി മുന്നോട്ട് വെച്ചിരിക്കുകയാണ്.
തന്നോടുള്ള സ്നേഹം സോഷ്യല്‍ മീഡിയയിലൂടെ കാണിക്കാന്‍ ആരാധകരോട് നടി ആവശ്യപ്പെട്ടു.
''സുഹൃത്തുക്കളേ, നിങ്ങളിലൊരാള്‍ വളരെ ദൂരം സഞ്ചരിച്ച് എന്നെ കാണാന്‍ വീട്ടിലേക്ക് പോയിട്ടുണ്ടെന്ന് എന്റെ ശ്രദ്ധയില്‍പ്പെട്ടു .അങ്ങനെ ചെയ്യരുത് പ്ലീസ്. എനിക്ക് നിങ്ങളെ കാണാന്‍ കഴിയാത്തതില്‍ എനിക്ക് വിഷമം തോന്നുന്നു.ശരിക്കും ഒരു ദിവസം നിങ്ങളെ കാണാമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. എന്നാല്‍ ഇപ്പോള്‍ എന്നെ ഇവിടെ സ്നേഹം കാണിക്കുക. അതില്‍ ഞാന്‍ സന്തോഷവതിയാണ്'-രശ്മിക മന്ദാന കുറിച്ചു.
Guys it just came to my notice that one of you had travelled super far and have gone home to see me..
Please dont do something like that.. i feel bad that I didnt get to meet you