സൗന്ദര്യം കാരണം സിനിമയിലെത്തിയതല്ല, കുടുംബത്തിന്റെ അവസ്ഥയാണ് കാരണമായത്: റാണി മുഖര്‍ജി

Webdunia
തിങ്കള്‍, 4 സെപ്‌റ്റംബര്‍ 2023 (20:29 IST)
സിനിമ തനിക്ക് അറേഞ്ച്ഡ് മാര്യേജ് പോലെയാണെന്ന് നടി റാണി മുഖര്‍ജി. സിനിമയില്‍ എത്തിപ്പെട്ടതിന് ശേഷമാണ് തനിക്ക് സിനിമയോട് പ്രണയം തോന്നിയതെന്നും അമ്മയാണ് സിനിമയില്‍ അഭിനയിക്കാന്‍ തന്നോട് ആവശ്യപ്പെട്ടതെന്നും അന്ന് താത്പര്യമില്ലാതെയാണ് സിനിമയില്‍ എത്തിപ്പെട്ടതെന്നും ഒരു അഭിമുഖത്തിനിടെ താരം പറഞ്ഞു.
 
സുന്ദരിയായത് കൊണ്ടല്ല അമ്മ എന്നെ സിനിമയില്‍ അഭിനയിക്കാനായി വിട്ടത്. വീട്ടിലെ സാഹചര്യം അത്രയും മോശമായിരുന്നു. കുടുംബത്തിന് വേണ്ടി എനിക്ക് സമ്പാദിക്കാന്‍ കഴിയുമെന്ന് അമ്മയ്ക്ക് തോന്നികാണും. അന്ന് അമ്മയുടെ ഒരു സഹോദരി സിനിമാമേഖലയില്‍ ഉണ്ടായിരുന്നു. സ്വാഭാവികമായി എന്നെ അഭിനയിപ്പിക്കുന്നതില്‍ മോശമായി ഒന്നും തോന്നിയിരുന്നില്ല. തിരിഞ്ഞുനോക്കുമ്പോള്‍ അമ്മയുടെ അന്നത്തെ അവസ്ഥ എനിക്ക് മനസിലാകും. അത്ര ബുദ്ധിമുട്ടിലാണ് കുടുംബം പോയിരുന്നത്.
 
ആദ്യം സിനിമയില്‍ അഭിനയിച്ചുനോക്കു ഇഷ്ടമായില്ലെങ്കില്‍ പഴയ ജീവിതത്തിലേക്ക് തന്നെ തിരിച്ചുവരാമല്ലോ എന്നാണ് അമ്മ പറഞ്ഞത്. പക്ഷേ ഞാന്‍ ആദ്യ സിനിമയില്‍ തന്നെ നിര്‍ത്തിയിരുന്നെങ്കില്‍ അമ്മ തകര്‍ന്നു പോയേനെ. ക്യാമറയ്ക്ക് മുന്നിലെത്തുക എന്നത് ഒരു വിധി കൂടി ആയിരിക്കണം. അന്ന് സിനിമയില്‍ അഭിനയിച്ചിരുന്ന പലര്‍ക്കും ബുദ്ധിമുട്ടുകളുണ്ടായിരുന്നില്ല. എന്നാല്‍ എന്നെ സംബന്ധിച്ചിടത്തോളം മറ്റൊരു വഴിയും ഉണ്ടായിരുന്നില്ല. റാണി മുഖര്‍ജി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article