അന്ന് സിദ്ദിഖും ഉണ്ടായിരുന്നു,കഴിഞ്ഞ ഓണത്തിന്റെ ഓര്‍മ്മകള്‍... ചിത്രം പങ്കുവെച്ച് ശ്രീകാന്ത് മുരളി
ഞായര്‍, 3 സെപ്‌റ്റംബര്‍ 2023 (17:08 IST)
പ്രിയദര്‍ശന്റെ കൂടെ സംവിധാന സഹായിയായി നടന്‍ ശ്രീകാന്ത് മുരളി പ്രവര്‍ത്തിച്ചിട്ടുണ്ട്. സിനിമാ സംവിധായകനായും നടനായും മലയാള സിനിമയില്‍ സജീവം. സംവിധായകന്‍ സിദ്ദിഖിനൊപ്പം കഴിഞ്ഞ ഓണക്കാലത്ത് പകര്‍ത്തിയ ചിത്രം വേദനയോടെ പങ്കുവെച്ചിരിക്കുകയാണ് ശ്രീകാന്ത് മുരളി.
'കഴിഞ്ഞ ഓണത്തിന്റെ ഓര്‍മ്മകള്‍... ഇക്കൊല്ലം ഓണപ്പൂ വിരിയുംമുന്‍പ് പൊഴിഞ്ഞു വീണത് ഞങ്ങള്‍ക്കേറ്റവും പ്രിയപ്പെട്ട ജ്യേഷ്ഠനെയാണ്... എന്നും പ്രജോതനമാവുന്ന സ്‌നേഹത്തിന്',-ശ്രീകാന്ത് മുരളി കുറിച്ചു.
വിനീത് ശ്രീനിവാസിന്റെ കുറുക്കന്‍ എന്ന സിനിമയിലാണ് ശ്രീകാന്ത് മുരളിയെ ഒടുവില്‍ കണ്ടത്.