'പൂനെ ഫിലിം ഇന്‍സ്റ്റിയൂട്ടിന്റെ പുതിയ ചെയര്‍മാന്‍'; ആര്‍ മാധവന് അഭിനന്ദനങ്ങളുമായി സംവിധായകന്‍ വി.എ ശ്രീകുമാര്‍

കെ ആര്‍ അനൂപ്

ശനി, 2 സെപ്‌റ്റംബര്‍ 2023 (11:18 IST)
നടനും സംവിധായകനുമായ ആര്‍ മാധവനാണ് പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുതിയ ചെയര്‍മാന്‍.സംവിധായകന്‍ ശേഖര്‍ കപൂറിന് പകരക്കാനായി മാധവന്‍ എത്തുന്ന വിവരം കഴിഞ്ഞ ദിവസമാണ് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ അറിയിച്ചത്. ഇപ്പോഴിതാ മാധവന് അഭിനന്ദനങ്ങളുമായി സംവിധായകന്‍ വി.എ ശ്രീകുമാര്‍ എത്തിയിരിക്കുകയാണ്.
 
'ഏറെ പ്രിയപ്പെട്ട ആര്‍. മാധവനാണ് പൂനെ ഫിലിം ഇന്‍സ്റ്റിയൂട്ടിന്റെ പുതിയ ചെയര്‍മാന്‍ എന്ന വിശേഷം സന്തോഷകരം. അദ്ദേഹവുമായി നിരന്തരം സംസാരങ്ങളും ചിത്രീകരണങ്ങളും തുടരുകയാണ്. വ്യക്തി, സമൂഹം തുടങ്ങിയ കാര്യങ്ങളില്‍ ആഴത്തിലുള്ള പഠനമാണ് അദ്ദേഹത്തിന്. വികസനത്തെ കുറിച്ച് ആധുനികമായ കാഴ്ചപ്പാടും. നിഷ്‌കളങ്കവും മാന്യവുമായ ആ സാന്നിധ്യം പൂണെ ഇന്‍സ്റ്റ്യൂട്ടിന്റെ മഹാ പ്രതാപതിന്റെ മാറ്റ് കൂട്ടട്ടെ! അഭിനന്ദനങ്ങള്‍ പ്രിയ മാധവന്‍ സാര്‍',-വി എ ശ്രീകുമാര്‍ കുറിച്ചു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍