2022 നവംബര്‍ ആറിനാണ് രണ്‍ബീര്‍ കപൂറിനും ഭാര്യ ആലിയ ഭട്ടിനും പെണ്‍കുഞ്ഞ് ജനിച്ചത്. കുഞ്ഞു രാഹ ഇരുവരുടെയും ജീവിതത്തില്‍ തന്നെ മാറ്റിമറിച്ചു.രണ്‍ബീര്‍ ഇപ്പോള്‍ നല്ലൊരു അച്ഛന് കൂടിയാണ്.രാഹയ്ക്ക് മികച്ച ഒരു അമ്മയായി എപ്പോഴും ചുറ്റില്‍ ആലിയ ഉണ്ടാകും. നവംബര്‍ ആറിനെ കുഞ്ഞിന് ഒരു വയസ്സ് തികയും. ഒന്നാം പിറന്നാള്‍ ആഘോഷിക്കാനാണ് താര ദമ്പതിമാരുടെ തീരുമാനം.
'അനിമല്‍' എന്ന സിനിമയുമായി ബന്ധപ്പെട്ട് ഫാന്‍ ചാറ്റ് രണ്‍ബീര്‍ നടത്തിയിരുന്നു.രാഹയുടെ ചിത്രം എപ്പോള്‍ കാണിക്കുമെന്ന് ഒരു ആരാധകന് രണ്‍ബീറിനോട് ചോദിച്ചു. ഈ ചാറ്റിന് ശേഷം ഉടന്‍ തന്നെ തന്റെ എല്ലാ ആരാധകര്‍ക്കും റാഹയുടെ ചിത്രം കാണിക്കുമെന്നും എന്നാല്‍ എല്ലാവരും ഇത് രഹസ്യമായി സൂക്ഷിക്കണമെന്നും ആലിയ ഭട്ടിനോട് പറയരുതെന്നും രണ്‍ബീര്‍ പറഞ്ഞു.ആലിയയെക്കാള്‍ രണ്‍ബീറിനെയാണ് കുട്ടിക്ക് കൂടുതല്‍ ഇഷ്ടം.
വീട്ടില്‍ തന്നെ കുടുംബാംഗങ്ങള്‍ക്കും കസിനും ഒപ്പം ചെറിയൊരു ജന്മദിന പാര്‍ട്ടി നടത്താന്‍ പോകുകയാണ് അതിനായി കാത്തിരിക്കുകയാണെന്നും രണ്‍ബീര്‍ പറഞ്ഞു.