ഗെയിം ചെയ്ഞ്ചറിന്റെ ക്ഷീണം ഇതില്‍ തീര്‍ത്തിരിക്കും, രാം ചരണിന്റെ പെഡ്ഡി ഫസ്റ്റ്‌ലുക്ക്

അഭിറാം മനോഹർ
വെള്ളി, 28 മാര്‍ച്ച് 2025 (14:09 IST)
നടന്‍ രാം ചരണ്‍ നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ പാന്‍ ഇന്ത്യന്‍ സിനിമയായ പെഡ്ഡിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ബുച്ചി ബാബു സന സംവിധാനം ചെയ്യുന്ന സിനിമയുടെ പ്രീ ലുക്ക് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. രാം ചരണിന്റെ ജന്മദിനം പ്രമാണിച്ചാണ് സിനിമയുടെ പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുന്നത്.
 
 രാം ചരണിന്റെ പതിനാറാം സിനിമയായ പെഡ്ഡിയില്‍ ജാന്‍വി കപൂറാണ് നായിക. വൃദ്ധി സിനിമാസിന്റെ ബാനറില്‍ വെങ്കട സതീഷ് കിലാരുവാണ് സിനിമയുറ്റെ നിര്‍മാണം. മൈത്രി മൂവി മേക്കേഴ്‌സ്, സുകുമാര്‍ റൈറ്റിങ്ങ്‌സ് എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം. കന്നഡ സൂപ്പര്‍ താരമായ ശിവരാജ് കുമാറും സിനിമയില്‍ ഒരു പ്രധാനവേഷത്തെ അവതരിപ്പിക്കുന്നുണ്ട്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article