ലോകസിനിമാപ്രേമികളെ ഒന്നടങ്കം ആവേശത്തിന്റെ മുൾമുനയിൽ നിർത്തിയ സിനിമ ആയിരുന്നു എസ് എസ് രാജമൗലി സംവിധാനം ചെയ്ത പിരീഡ് ആക്ഷൻ ചിത്രം ആർആർആർ. രാംചരണും ജൂനിയർ എൻടിആറും ആയിരുന്നു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആലിയ ഭട്ട് ആയിരുന്നു നായിക. ചിത്രം 1500 കോടിയിലധികം നേടിയിരുന്നു. സിനിമയുടെ അണിയറപ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്ന ഡോക്യുമെന്‍ററി 'ആർആർആർ ബിഹൈൻഡ് ആൻഡ് ബിയോണ്ട്' നെറ്റ്ഫ്ലിക്സിൽ പ്രദർശനം ആരംഭിച്ചിരിക്കുകയാണ്.
സിനിമയുടെ ചിത്രീകരണത്തിനിടെ ജൂനിയർ എൻടിആറിനോട് തനിക്ക് അസൂയ തോന്നിയിരുന്നുവെന്ന് രാം ചരൺ പറഞ്ഞു. 'കൊമുരം ഭീമുഡോ' എന്ന ഗാനരംഗത്തിൽ എൻടിആറിന്റെ പ്രകടം അസൂയ തോന്നിപ്പിച്ചു. കണ്ണുകളിലൂടെ അദ്ദേഹം ആ ഗാനത്തിൽ അഭിനയിച്ചു. ആ പ്രകടനം പ്രേക്ഷകരിലും ആഴത്തിലുള്ള വികാരം ഉണ്ടാക്കിയിട്ടുണ്ട്,' രാം ചരൺ പറഞ്ഞു. സംവിധായകൻ രാജമൗലിയും എൻടിആറിന്റെ അഭിനയത്തെ പ്രശംസിച്ചിട്ടുണ്ട്.