വർമൻ ഇല്ലെങ്കിൽ ജയിലർ ഇല്ല, മനസ്സിലായോ? ജയ്‌ലർ സക്സസ് മീറ്റിൽ വിനായകനെ പുകഴ്ത്തി രജനികാന്ത്

Webdunia
ചൊവ്വ, 19 സെപ്‌റ്റംബര്‍ 2023 (10:20 IST)
സമീപകാലത്ത് റിലീസ് ചെയ്ത സിനിമകളില്‍ ഏറ്റവും ആഘോഷിക്കപ്പെട്ട സിനിമയാണ് രജനികാന്ത് നായകനായ ജയ്‌ലര്‍. രജനികാന്ത് നായകനായ സിനിമയില്‍ വിനായകനാണ് വര്‍മന്‍ എന്ന വില്ലന്‍ വേഷത്തില്‍ എത്തിയത്. സിനിമയിലെ ശക്തമായ സാന്നിധ്യമായി വിനായകന്‍ നിറഞ്ഞാടിയപ്പോള്‍ താരത്തിന്റെ പ്രകടനം രാജ്യമെങ്ങും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ വിനായകന്‍ ഇല്ലെങ്കില്‍ ജയ്‌ലര്‍ സിനിമ ഇല്ലെന്ന് തുറന്ന് പറയുകയാണ് സൂപ്പര്‍ താരം രജനികാന്ത്.
 
ജയ്‌ലര്‍ സിനിമയുടെ സക്‌സസ് പരിപാടിയില്‍ സംസാരിക്കവെയാണ് രജനികാന്ത് വിനായകനെ പ്രശംസിച്ച് രംഗത്ത് വന്നത്. കഥ കേള്‍ക്കുമ്പോള്‍ തന്നെ ഷോലെയിലെ ഗബ്ബര്‍ സിംഗിനെ പോലെ വര്‍മന്‍ എന്ന കഥാപാത്രം സെന്‍സേഷനാകുമെന്ന് ഞാന്‍ പറഞ്ഞിരുന്നു. വിനായകന്‍ ഇന്ന് ഇവിടെ എത്തിചേര്‍ന്നിട്ടില്ല. രാവണന്‍ ഉള്ളത് കൊണ്ടാണ് രാമന് എല്ലാ ബഹുമാനവും മര്യാദയും ലഭിച്ചത്. അതുപോലെയാണ് ജയിലറില്‍ വര്‍മനും. വര്‍മന്‍ ഇല്ലെങ്കില്‍ ജയിലര്‍ ഇല്ല. വിനായകന്‍ മനോഹരമായാണ് ആ റോള്‍ ചെയ്തിരിക്കുന്നത്. രജനികാന്ത് പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article