മോളിവുഡിലെയും കോളിവുഡിലെയും സിനിമ പ്രേമികളെ ആവേശത്തിലാഴ്ത്തുന്ന ചിത്രവുമായി മോഹന്‍ലാലിന്റെ സുഹൃത്ത് സമീര്‍ ഹംസ. അജിത്തിനൊപ്പം മോഹന്‍ലാല്‍ നില്‍ക്കുന്ന ചിത്രമാണ് അദ്ദേഹം പങ്കിട്ടത്.ദുബായ് ബുര്‍ജ് ഖലീഫയിലെ മോഹന്‍ലാലിന്റെ ഫ്‌ലാറ്റില്‍ അജിത്ത് എത്തിയിരുന്നു. ഇരുവരും ഏറെനേരം ഇവിടെ ചെലവഴിച്ചു.