ദുൽഖർ ചിത്രത്തെ പ്രശംസിച്ച് രജനികാന്ത് !

കെ ആർ അനൂപ്
വെള്ളി, 31 ജൂലൈ 2020 (17:53 IST)
ദുൽഖർ സൽമാൻ നായകനായി എത്തിയ തമിഴ് ചിത്രമാണ് 'കണ്ണും കണ്ണും കൊള്ളയടിത്താൽ'. ദേശിംഗ് പെരിയസാമി ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണം ആയിരുന്നു എങ്ങുനിന്നും വന്നിരുന്നത്. ഇപ്പോഴിതാ സിനിമ കണ്ട ശേഷം രജനീകാന്ത് ദേശിംഗിനെ വിളിച്ച് അദ്ദേഹത്തിന്റെ വർക്കിനെ അഭിനന്ദിച്ചിരിക്കുകയാണ്. ചിത്രം വൈകി കണ്ടതിന് രജനി ക്ഷമ ചോദിക്കുകയും തനിക്കു വേണ്ടി ഒരു തിരക്കഥ എഴുതുവാൻ യുവ സംവിധായകനോട് ആവശ്യപ്പെടുകയും ചെയ്തു. സംവിധായകൻ ദേശിംഗ് തന്റെ സന്തോഷം ട്വിറ്ററിലൂടെ പങ്കുവെച്ചു. ഇരുവരുടെയും ഫോൺ സംഭാഷണവും സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുകയാണ്.
 
ദുൽഖർ സൽമാന് പുറമേ സംവിധായകൻ ഗൗതം മേനോനും പ്രധാന വേഷത്തിൽ എത്തിയിരുന്നു. ഐടി വൈദഗ്ധ്യമുള്ള മോഷ്ടാവായാണ് ദുൽഖർ ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത്. ഡൽഹി, ഗോവ, ചെന്നൈ എന്നിവിടങ്ങളിലായി ചിത്രീകരിച്ച സിനിമയിൽ ഋതു വർമ്മ ആയിരുന്നു നായികയായെത്തിയത്. ചിത്രം നിലവിൽ ആമസോൺ പ്രൈം വീഡിയോയിലൂടെയും കാണാം. 

അനുബന്ധ വാര്‍ത്തകള്‍

Next Article