വമ്പന്‍ നേട്ടം,ഏറ്റവും വേഗത്തില്‍ 50 മില്യണ്‍ കാഴ്ചക്കാരെ നേടി 'പുഷ്പ' ടീസര്‍

കെ ആര്‍ അനൂപ്
ബുധന്‍, 28 ഏപ്രില്‍ 2021 (12:39 IST)
ലോകമെമ്പാടുമുള്ള അല്ലു അര്‍ജുന്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പുഷ്പ റിലീസിനായി. സിനിമയുടെതായി പുറത്തു വരുന്ന ഓരോ വിശേഷങ്ങളും ആവേശത്തോടെയാണ് അവര്‍ വരവേല്‍ക്കാറുള്ളത്. അടുത്തിടെ പുറത്തുവന്ന ടീസറിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. പുതിയ റെക്കോഡുകള്‍ സ്വന്തമാക്കിയിരിക്കുകയാണ് ടീസര്‍. ഏറ്റവും വേഗത്തില്‍ 50 മില്യണ്‍ കാഴ്ചക്കാരെ നേടിയെന്ന സര്‍വ്വകാല റെക്കോര്‍ഡാണ് പുഷ്പ ടീസര്‍ നേടിയിരിക്കുന്നത്.
 
ടോളിവുഡില്‍ ആദ്യ 24 മണിക്കൂറിനുള്ളില്‍ ഏറ്റവും അധികം ആളുകള്‍ കണ്ട വീഡിയോ എന്ന റെക്കോര്‍ഡും ചിത്രം നേരത്തെ സ്വന്തമാക്കിയിരുന്നു. ഏപ്രില്‍ എട്ടിന് അല്ലു അര്‍ജുന്‍ ജന്മദിനത്തിന് മുന്നോടിയായാണ് ടീസര്‍ പുറത്ത് വന്നത്. 1.2 മില്യണ്‍ കൂടുതല്‍ ലൈക്കുകളും ഒരുലക്ഷത്തിലധികം കമന്റുകളും ടീസറിന് ലഭിച്ചു. 'പുഷ്പ' ഒരു പാന്‍-ഇന്ത്യന്‍ റിലീസ് ചിത്രമാണ്. ഫഹദ് ഫാസില്‍ വില്ലനായി എത്തുന്നു. നായകനായി രശ്മിക മന്ദാന വേഷമിടുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article