സൂര്യയുടെ നായിക ഇനി ധനുഷിന്റെയും !പ്രിയങ്ക മോഹന്‍ 'ക്യാപ്റ്റന്‍ മില്ലെര്‍'ല്‍

കെ ആര്‍ അനൂപ്

ചൊവ്വ, 20 സെപ്‌റ്റംബര്‍ 2022 (11:03 IST)
അരുണ്‍ മാതേശ്വരന്‍ സംവിധാനം ചെയ്ത സാണി കായിധം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അദ്ദേഹം അടുത്തതായി ധനുഷിനൊപ്പം ഒരു സിനിമ ചെയ്യും.'ക്യാപ്റ്റന്‍ മില്ലെര്‍' എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ പ്രിയങ്ക മോഹനും.
 
ഡോക്ടര്‍, ഡോണ്‍, 'എതര്‍ക്കും തുനിന്തവന്‍' തുടങ്ങിയ സിനിമകളിലെ പ്രകടനമാണ് നടിയെ ധനുഷിന്റെ നായികയാക്കിയത്.
 
 ചിത്രത്തില്‍ നടി വളരെ വ്യത്യസ്തമായ ലുക്കായിരിക്കും എത്തുക. ഇതൊരു ആക്ഷന്‍ ചിത്രമാണ്. ധനുഷ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ 15 വര്‍ഷത്തെ ജീവിതത്തിലൂടെയാണ് കഥ വികസിക്കുന്നത്.
 
ഈ മാസം അവസാനത്തോടെ ചിത്രീകരണം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലായി റിലീസ് ചെയ്യും. 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍