44 കോടി തമിഴ്‌നാട്ടില്‍ നിന്ന് മാത്രം, ധനുഷിന്റെ തിരുച്ചിത്രമ്പലം കളക്ഷന്‍ റിപ്പോര്‍ട്ട്

കെ ആര്‍ അനൂപ്

തിങ്കള്‍, 29 ഓഗസ്റ്റ് 2022 (12:33 IST)
ഓഗസ്റ്റ് 18ന് തിയേറ്ററുകളില്‍ എത്തിയ ധനുഷ് ചിത്രമാണ് തിരുച്ചിത്രമ്പലം. മിത്രന്‍ ആര്‍. ജവഹര്‍ സംവിധാനം ചെയ്ത ചിത്രം തമിഴ്‌നാട്ടില്‍ നിന്ന് മാത്രം 50 കോടി കളക്ഷന് അരികെ എത്തി. 
തിരുച്ചിത്രമ്പലം തമിഴ്‌നാട്ടില്‍ നിന്ന് മാത്രം ഏകദേശം 44 കോടി നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.നല്ല പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആദ്യത്തെ രണ്ട് ദിവസം കൊണ്ട് ആഗോളതലത്തില്‍ നിന്ന് തിരുച്ചിത്രമ്പലം 20 കോടിയിലധികം കളക്ഷന്‍ നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.ആദ്യദിനം 9 കോടിയിലധികം കളക്ഷന്‍ നേടി.
 
ഭാരതിരാജ, പ്രകാശ് രാജ്, നിത്യ മേനോന്‍, രാശി ഖന്ന, പ്രിയ ഭവാനി ശങ്കര്‍ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍