20 കോടിയിലധികം കളക്ഷന്‍, ആദ്യദിനത്തേക്കാള്‍ കൂടുതല്‍ നേടി രണ്ടാം ദിനം,'തിരുച്ചിത്രമ്പലം' പ്രദര്‍ശനം തുടരുന്നു

കെ ആര്‍ അനൂപ്

ശനി, 20 ഓഗസ്റ്റ് 2022 (14:43 IST)
ധനുഷും നിത്യ മേനോനും ഒന്നിക്കുന്ന പുതിയ ചിത്രമാണ് തിരുച്ചിത്രമ്പലം.മിത്രന്‍ ആര്‍. ജവഹര്‍ സംവിധാനം ചെയ്യുന്ന സിനിമ ലോകമെമ്പാടുമായി 600-ലധികം തിയേറ്ററുകളില്‍ റിലീസ് ചെയ്തു.
 
നല്ല പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്. രണ്ട് ദിവസം കൊണ്ട് ആഗോളതലത്തില്‍ നിന്ന് തിരുച്ചിത്രമ്പലം 20 കോടിയിലധികം കളക്ഷന്‍ നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
 ആദ്യദിനം 9 കോടിയിലധികം കളക്ഷന്‍ നേടി.എന്നാല്‍ രണ്ടാം ദിനം 11 കോടിയിലധികം കളക്ഷന്‍ നേടിയ ചിത്രം വന്‍ വിജയത്തിലേക്ക്. കൂടാതെ ഷോകളുടെ എണ്ണവും കൂടി. അതിനാല്‍ തന്നെ ആദ്യ രണ്ട് ദിവസത്തെ കളക്ഷനേക്കാള്‍ കൂടുതലായിരിക്കും ഇനി വരാനിരിക്കുന്നത്.
 
ഭാരതിരാജ, പ്രകാശ് രാജ്, നിത്യ മേനോന്‍, രാശി ഖന്ന, പ്രിയ ഭവാനി ശങ്കര്‍ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍