അടുത്തിടെ നടി സായ് പല്ലവിയുടെ എ.ഐ ഗ്ലാമർ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ഈ ലിസ്റ്റിൽ ഇപ്പോൾ നടി പ്രിയങ്ക മോഹൻ ആണ് ഏറ്റവും പുതിയ ആൾ. പ്രിയങ്കയുടെ ഗ്ലാമർ ചിത്രങ്ങൾ എന്ന പേരിൽ കഴിഞ്ഞ ദിവസങ്ങളിൽ കുറേ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. താരം ബാത്ത് ടവ്വലിൽ പോസ് ചെയ്ത ചിത്രങ്ങളും മേക്കപ്പ് ഇടാനിരിക്കുന്ന ചിത്രവും സെൽഫിയുമൊക്കെയാണ് പ്രചരിച്ചത്.
''എന്നെ തെറ്റായി ചിത്രീകരിക്കുന്ന ചില എഐ നിർമ്മിത ചിത്രങ്ങൾ പ്രചരിക്കുന്നുണ്ട്. വ്യാജ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതും പങ്കുവെക്കുന്നതും അവസാനിക്കണം. എഐ ഉപയോഗിക്കേണ്ടത് ധാർമികമായ ക്രിയേറ്റിവിറ്റിയ്ക്കായാണ്. അല്ലാതെ തെറ്റിദ്ധാരണയുണ്ടാക്കാനല്ല. നമ്മൾ സൃഷ്ടിക്കുന്നതും പങ്കുവെക്കുന്നതും എന്താണെന്ന ബോധ്യമുണ്ടാകണം. നന്ദി'' എന്നായിരുന്നു പ്രിയങ്കയുടെ പ്രതികരണം.