Ravanaprabhu: ഇതുകൊണ്ടൊക്കെയാണ് മോഹൻലാൽ തലമുറകളുടെ നായകനാകുന്നത്; രണ്ടാംവരവിൽ രാവണപ്രഭു നേടിയത്

നിഹാരിക കെ.എസ്

ശനി, 11 ഒക്‌ടോബര്‍ 2025 (15:03 IST)
2025 ശരിക്കും മോഹൻലാലിന്റെ സമയം തന്നെ. മൂന്ന് സിനിമകൾ സൂപ്പർഹിറ്റാഇയു മാറുന്നു, ഫാൽക്കെ അവാർഡ് ലഭിക്കുന്നു, ഇപ്പോൾ 24 വർഷം മുമ്പിറങ്ങിയൊരു സിനിമയുടെ റീ റിലീസിലും ചരിത്രം സൃഷ്ടിക്കുന്നു. രാവണപ്രഭുവിന്റെ രണ്ടാം വരവിലൂടെ താൻ എന്തുകൊണ്ടാണ് തലമുറകളുടെ നായകനാകുന്നതെന്ന് കാണിച്ചു തരികയാണ് മോഹൻലാൽ. 
 
രാവണപ്രഭു റീ-റിലീസ് ചെയ്ത തിയേറ്ററുകളിലൊക്കെ ഉത്സവത്തിന്റെ പ്രതീതിയാണ്. കണ്ടവർ വീണ്ടും കാണാനെത്തുന്നു, കണ്ട് തീർന്നവർ തിയേറ്റർ വിടാൻ മടിച്ച് ആഘോഷം തുടരുന്നു. വൻ സ്വീകരണാണ് രാവണപ്രഭുവിന് തിയേറ്ററുകളിൽ നിന്നും ലഭിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ദിവസം കേരളത്തിൽ നിന്ന് മാത്രമായി നേടിയത് 70 ലക്ഷമാണെന്നാണ് റിപ്പോർട്ട് പറയുന്നത്. 
 
സോഷ്യൽ മീഡിയയിലെങ്ങും ചർച്ചാ വിഷയം രാവണപ്രഭുവാണ്. തീയേറ്ററുകളിൽ നിന്നുള്ള വിഡിയോകളും ചിത്രങ്ങളുമെല്ലം സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. ഈ സാഹചര്യത്തിൽ വരും ദിവസങ്ങളിലും മികച്ച കളക്ഷൻ തന്നെ രാവണപ്രഭു നേടുമെന്നാണ് കരുതപ്പെടുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍