മോഹൻലാലിന് ലഭിക്കുന്ന അവസരങ്ങൾ ഉർവശി ചേച്ചിയ്ക്കും നൽകൂ: റിമ കല്ലിങ്കൽ

നിഹാരിക കെ.എസ്

വെള്ളി, 10 ഒക്‌ടോബര്‍ 2025 (08:25 IST)
മലയാള സിനിമയിലെ സ്ത്രീ പ്രാധിനിത്യത്തെക്കുറിച്ച് റിമ കല്ലിങ്കൽ. സ്ത്രീ കഥാപാത്രങ്ങളെ എന്നും കഷ്ടതകൾ അനുഭവിക്കുന്നവർ മാത്രമായി ചിത്രീകരിക്കാതെ എല്ലാ തരം കഥാപാത്രങ്ങളും ചെയ്യാനാകുന്നൊരു ഇടമായി സിനിമ മാറണമെന്നാണ് റിമ കല്ലിങ്കൽ പറയുന്നത്. 
 
മോഹൻലാലിന് ലഭിച്ചിട്ടുള്ള കഥാപാത്രങ്ങളിലെ വ്യത്യസ്തയും ഉർവ്വശിയുടെ സാധ്യതകളേയും കുറിച്ചും റിമ സംസാരിക്കുന്നുണ്ട്. ദാദാ സാഹേബ് ഫാൽക്കെ അവാർഡ് കിട്ടുമ്പോൾ മോഹൻലാൽ എന്ന നടന്റെ ഒരു റീൽ കണ്ടുവെന്നും, വ്യത്യസ്തമായ ഒരുപാട് കഥാപാത്രങ്ങളെ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ടെന്നും റിമ പറയുന്നു.
 
അവസരങ്ങൾ ലഭിക്കുന്നത് കൊണ്ടാണ് മോഹൻലാലിന് വ്യത്യസ്തമായ വേഷങ്ങൾ ചെയ്യാൻ കഴിയുന്നതെന്നും, ആ അവസരങ്ങൾ ഉർവ്വശി ചേച്ചിക്കും നൽകണമെന്നാണ് താൻ ആവശ്യപ്പെടുന്നതെന്നും റിമ പറയുന്നു. ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു റിമയുടെ പ്രതികരണം.
 
ദാദാ സാഹേബ് ഫാൽക്കെ അവാർഡ് കിട്ടുമ്പോൾ മോഹൻലാൽ എന്ന നടന്റെ ഒരു റീൽ കാണുകയുണ്ടായി. മനുഷ്യന് സാധ്യതമായതെല്ലാം അദ്ദേഹം ചെയ്തിട്ടുണ്ട്. അത് അദ്ദേഹത്തിന് ആ അവസരങ്ങൾ നൽകിയതു കൊണ്ട് കൂടിയാണ് സാധ്യമാകുന്നത്. ഉർവ്വശി ചേച്ചിയ്ക്കും ആ അവസരങ്ങൾ നൽകൂ. എല്ലാം എക്‌സ്‌പ്ലോർ ചെയ്യാനുള്ള സ്‌പേസ് സ്ത്രീകൾക്കും നൽകണമെന്നാണ് പറയുന്നത് എന്നും റിമ പറഞ്ഞു. 
 
ആണുങ്ങളുടെ കാഴ്ചപ്പാടുകളിൽ മാത്രമാണ് ഇപ്പോൾ സ്ത്രീകഥാപാത്രങ്ങൾ എഴുതപ്പെടുന്നത്. അവൾ പീഡിപ്പിക്കപ്പെടണം, അങ്ങനെ പ്രതികാരം ചെയ്യുന്ന കഥകൾ മാത്രമാണ് വരുന്നത്. ഇത് മാറണമെങ്കിൽ എഴുത്തിലും സ്ത്രീകളുണ്ടാകണമെന്നും റിമ പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍