ആളുകൾ മറന്നിട്ടില്ല, എന്നെ മറന്നത് ഇൻഡസ്ട്രി, ട്രോളുകൾ പലതും പെയ്ഡാണെന്നാണ് തോന്നിയിട്ടുള്ളത്: റിമ കല്ലിങ്കൽ

അഭിറാം മനോഹർ

ഞായര്‍, 5 ഒക്‌ടോബര്‍ 2025 (12:49 IST)
മലയാളി പ്രേക്ഷകര്‍ക്ക് ഋതു എന്ന സിനിമയിലൂടെ ലഭിച്ച നായികയാണ് റിമ കല്ലിങ്കല്‍. ഋതുവിന് ശേഷം പല സിനിമകളിലും നായികയായെത്തുയ റിമ പലപ്പൊഴും തന്റെ നിലപാടുകള്‍ കാരണം ഏറെ വിമര്‍ശനം നേരിട്ട നടിയാണ്. കരിയറില്‍ 22 ഫീമെയ്ല്‍ കോട്ടയം എന്ന സിനിമയിലൂടെ സംസ്ഥാന പുരസ്‌കാരം നേടിയ നടിയാണെങ്കിലും സിനിമകളില്‍ ഇന്ന് വളരെയധികം സജീവമായുള്ള നടിയല്ല റിമ.
 
ഇപ്പൊഴിതാ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ഡയലോഗ്‌സ് സെഷനനിടെ ആളുകള്‍ തന്നെ മറന്നുപോയോ എന്ന ചോദ്യത്തിന് റിമ നല്‍കിയ മറുപടിയാണ് വൈറലാകുന്നത്. ആളുകളല്ല എന്നെ മറന്നത്. ഇന്‍ഡസ്ട്രിക്കുള്ളിലാണ് അങ്ങനൊന്നുണ്ടായത്. ഞാന്‍ എവിടെ പോയാലും ആളുകളുടെ സ്‌നേഹം കിട്ടാറുണ്ട്. എന്റെ കയ്യില്‍ പിടിച്ച് സംസാരിക്കുന്ന ആളുകളാണ് എവിടെ ചെന്നാലും ഉള്ളത്. ആ സ്‌നേഹം പ്രേക്ഷകരില്‍ നിന്ന് മാത്രമെ ലഭിച്ചിട്ടുള്ളു.
 
 ട്രോളുകള്‍ നല്ല രീതിയില്‍ ലഭിച്ചിട്ടുണ്ടെങ്കിലും പലതും പെയ്ഡായിട്ടാണ് പലപ്പോഴും തോന്നിയിട്ടുള്ളത്. ഒരേ സംഭവത്തില്‍ തന്നെ ട്രോളുകള്‍ വരുമ്പോള്‍ നമുക്ക് മനസിലാകുമല്ലോ. ഇന്നിപ്പോള്‍ ആരെങ്കിലും മോശമായി സംസാരിച്ച് കഴിഞ്ഞാന്‍ ഞാന്‍ ഒന്നും പറയണ്ട ആവശ്യം പോലുമില്ല. റിമ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍