Mohanlal: അമ്മ സംഘടനയിൽ നിന്നും പോയവർ തിരിച്ചുവരണമെന്ന് മോഹൻലാൽ

നിഹാരിക കെ.എസ്

വെള്ളി, 5 സെപ്‌റ്റംബര്‍ 2025 (14:40 IST)
തിരുവനന്തപുരം: മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയിൽ വന്ന നേതൃമാറ്റത്തിൽ പ്രതികരിച്ച് നടനും മുൻ പ്രസിഡന്റുമായ മോഹൻലാൽ. സ്ത്രീകൾ അമ്മയുടെ തലപ്പത്തേക്ക് വന്നത് നല്ല മാറ്റമാണ് എന്ന് അദ്ദേഹം പറഞ്ഞു. ഫുൾ സ്റ്റോപ്പ് വേണമെന്ന് തോന്നിയപ്പോഴായിരുന്നു പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജി വെച്ചതെന്നും മോഹൻലാൽ പറഞ്ഞു.  ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
 
'പ്രസിഡന്റ് എന്നത് ഒരു പദവിയാണ്. ഏതൊരു സംഘടനയിലും ഒരു പ്രശ്‌നമുണ്ടായാൽ പ്രസിഡന്റ് അല്ലേ പറയുന്നത്. എന്നോട് ശത്രുതയുള്ളവരുണ്ടാകാം. ഉണ്ടോ ഇല്ലയോ എന്ന് ഞാൻ പറയുന്നില്ല. എല്ലാവരും എന്നോട് സ്‌നേഹമുള്ളവരാണ് എന്നൊന്നും ഞാൻ പറയുന്നില്ല.
എന്തിനാണ് ശത്രുത എന്ന് മനസിലാകുന്നില്ല. വിട്ട് പോയ നടിമാർ തിരിച്ചുവരട്ടെ. അത് അവരുടെ ഇഷ്ടമല്ലേ. അതുകൊണ്ടല്ലേ ഏറ്റവും നല്ല തീരുമാനമല്ലേ വനിതകൾ തന്നെയല്ലേ നയിക്കുന്നത്. അപ്പോൾ അവർക്ക് കൂടുതൽ കാര്യങ്ങൾ സംസാരിക്കാമല്ലോ,' മോഹൻലാൽ ചൂണ്ടിക്കാട്ടി.
 
'യുവാക്കൾ വരണം എന്ന് എനിക്ക് മാത്രം തോന്നിയിട്ട് കാര്യമില്ലല്ലോ. റെസ്‌പോൺസിബിലിറ്റി ഏറ്റെടുക്കാൻ തയ്യാറല്ല. ടോളറൻസ് ലെവൽ ചിലപ്പോൾ കുറവായിരിക്കും. എന്തായാലും നല്ലത് സംഭവിക്കട്ടെ,' മോഹൻലാൽ പറഞ്ഞു. 
 
അമ്മ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മോഹൻലാൽ മാറി നിന്നതിനാൽ നടന്ന തിരഞ്ഞെടുപ്പിൽ ശ്വേത മേനോൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. ആദ്യമായാണ് അമ്മയുടെ തലപ്പത്തേക്ക് വനിത എത്തുന്നത്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍