സംവിധാനം, തിരക്കഥ, അഭിനയം എന്നീ മേഖലകളിലെല്ലാം തന്റെ മികവ് തെളിയിച്ചയാളാണ് ധ്യാൻ ശ്രീനിവാസൻ. ഇനി കൃഷിയിൽ ഒരുകൈ നോക്കാനാണ് നടന്റെ ശ്രമം. പിതാവ് ശ്രീനിവാസന്റെ പാത പിന്തുടർന്ന് നെൽകൃഷിയിലാണ് ധ്യാനിന്റെ പരീക്ഷണം. കണ്ടനാട് പുന്നച്ചാലിലെ പാടശേഖരത്തിലാണ് ധ്യാൻ നെൽകൃഷി ആരംഭിച്ചിരിക്കുന്നത്.
80 ഏക്കറിലാണ് ഇത്തവണ കൃഷിയിറക്കുന്നത്. ശ്രീനിവാസൻ രണ്ട് ഏക്കറിൽ തുടങ്ങിയ കൃഷിയാണ് 80 ഏക്കറിലേക്ക് വികസിച്ചത്. തരിശായ കിടന്ന പാടങ്ങൾ ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള പാടശേഖര സമിതി പുനർജീവിപ്പിക്കുകയായിരുന്നു. ധ്യാൻ ശ്രീനിവാസൻ,നാട്ടുകാരായ മനു ഫിലിപ്പ് തുകലൻ, സാജു കുര്യൻ വൈശ്യംപറമ്പിൽ എന്നിവർ ചേർന്നാണ് പാടം പാട്ടത്തിനെടുത്ത് കൃഷി ഇറക്കുന്നത്.