''ഈ വർഷം റിലീസ് ചെയ്യാനിരിക്കുന്ന സിനിമകളെല്ലാം കഴിഞ്ഞ വർഷം ചിത്രീകരണം പൂർത്തിയാക്കിയവയാണ്. ഈ വർഷം ഇനി സിനിമകൾ ചെയ്യാതെ സംവിധാനം ചെയ്യണം എന്ന ഉദ്ദേശം കൊണ്ടാണ് അങ്ങനെ ചെയ്തത്. പുതിയ സിനിമകളുടെ എഴുത്ത് തുടങ്ങിയിട്ട് മൂന്ന്-നാല് മാസമായി. അതിൽ തിര 2 ഉണ്ട്. പിന്നെ മറ്റ് രണ്ട് കഥകൾ കൂടെ എഴുതുന്നുണ്ട്. അതുകൊണ്ട് പഴയ പോലെ സിനിമ അഭിനയം ഇല്ല. ഒരു ബ്രേക്ക് എടുത്തിരിക്കുകയാണ്'' ധ്യാൻ പറയുന്നു.
തിര 2വിൽ അഭിനയിക്കാൻ സാധ്യതയില്ലെന്നും ധ്യാൻ പറയുന്നു. 2013 ൽ തിരയുടെ ക്യാൻവാസ് അത്യാവശ്യം വലുതായിരുന്നു. നാലഞ്ച് സംസ്ഥാനങ്ങളിൽ പോയി ഷൂട്ട് ചെയ്തു. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ആർട്ടിസ്റ്റുകളെ കൊണ്ടു വന്നു. മൾട്ടിലാംഗ്വേജിലാണ് ഷൂട്ട് ചെയ്തത്. കാലത്തിന് മുമ്പേയുള്ള സിനിമയായിരുന്നു. അന്ന് പ്രേക്ഷകർ ഉൾക്കൊള്ളാൻ സാധിക്കാതെ പോയത് അതുകൊണ്ടാകാമെന്നും ധ്യാൻ പറയുന്നു.