'ലോക ഇത്രയും ചർച്ചചെയ്യപ്പെടാൻ കാരണം ഈ കോസ്റ്റിൽ ഇങ്ങനെ ഒരു സിനിമ ചെയ്യപ്പെട്ടു എന്നത് കൊണ്ട് കൂടിയാണ്. ഇന്ന് അതെല്ലാം സാധ്യമാണ്. അതിൽ പ്രീ പ്ലാനിങ്ങും പ്രീ പ്രൊഡക്ഷനുമെല്ലാം വളരെ പ്രാധാന്യമുണ്ട്. നമ്മളുടെ ഐഡിയയെ വിശ്വസിക്കുന്ന ഒരു നിർമാതാവ് ഉണ്ടാകുക എന്നതും വളരെ വലിയ കാര്യമാണ്. ലോക പോലെ ഒരു കഥ പറഞ്ഞു മറ്റൊരാളെ കൺവിൻസ് ചെയ്യാൻ പാടാണ്.
വേറെ ഒരു പ്രൊഡക്ഷൻ ടീമും ലോക പോലെ ഒരു സിനിമ ഒരുക്കാൻ തയ്യാറാകില്ല. വേഫെറർ പോലെ ഒരു നിർമാണ കമ്പനി ഇല്ലായിരുന്നു എങ്കിൽ ലോക പോലെ ഒരു സിനിമ ഉണ്ടാകുമോ എന്ന് തന്നെ സംശയമാണ്. ഇത്തരം സിനിമയ്ക്ക് കാശ് മുടക്കണമെങ്കിൽ സിനിമ അറിയാവുന്നവർക്കേ സാധിക്കൂ. അത് ദുൽഖറിന് കഴിഞ്ഞ സിനിമകളിൽ നിന്ന് കിട്ടിയിട്ടുള്ള ഒരു എക്സ്പീരിയൻസ് കൂടിയാണ്. ഇനി ആളുകളുടെ പ്രതീക്ഷകളെ മീറ്റ് ചെയ്യുന്ന സിനിമകൾ ചെയ്താലേ രക്ഷയുള്ളൂ', ധ്യാൻ ശ്രീനിവാസൻ പറഞ്ഞു.