അച്ഛന്റെ സുഹൃത്തുക്കള്‍ ഇന്ന് വരെ ജീവിതത്തില്‍ പാര മാത്രമെ വെച്ചിട്ടുള്ളു, പെര്‍ഫോമന്‍സ് മോശമായാല്‍ കോള്‍ പോകും: ധ്യാന്‍ ശ്രീനിവാസന്‍

അഭിറാം മനോഹർ

ബുധന്‍, 20 ഓഗസ്റ്റ് 2025 (17:39 IST)
അച്ഛനായ ശ്രീനിവാസന്റെ സുഹൃത്തുക്കളുമായി ബന്ധം പുലര്‍ത്താറില്ലെന്ന് നടന്‍ ധ്യാന്‍ ശ്രീനിവാസന്‍. സിനിമയിലെ പ്രകടനം മോശമാണെങ്കില്‍ വീട്ടിലേക്ക് വിളി പോകുമെന്നും ധ്യാന്‍ പറഞ്ഞു. പാലക്കാട് ഭീഷ്മര്‍ എന്ന സിനിമയുടെ സെറ്റില്‍ വെച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ധ്യാന്‍. ഈസ്റ്റ് കോസ്റ്റ് വിജയനാണ് സിനിമ സംവിധാനം ചെയ്യുന്നത്.
 
സുഹൃത്തായ അന്‍സാജാണ് ഈ കഥ പറയുന്നത്. പിന്നീട് വിജയന്‍ അങ്കിള്‍ അതിനെ റീ വര്‍ക്ക് ചെയ്ത് മനോഹരമാക്കി മാറ്റി. കുറെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അങ്കിളിനെ വീണ്ടും കാണുന്നത്. ചെറുപ്പത്തില്‍ കണ്ടതാണ്. അച്ഛന്റെ സുഹൃത്തുക്കളുമായി അങ്ങനെ ബന്ധം പുലര്‍ത്താറില്ല. അച്ഛന്റെ സുഹൃത്തുക്കളൊക്കെ ഇന്നേവരെ ജീവിതത്തില്‍ പാര മാത്രമെ വെച്ചിട്ടുള്ളു.ഇപ്പോള്‍ പെര്‍ഫോമന്‍സ് മോശമായാല്‍ വീട്ടിലേക്ക് വിളി പോകും. ആ ഒരു ടെന്‍ഷനിലാണ് ഞാന്‍. മമ്മൂക്കയുടെ തിരിച്ചുവരവ് ആഘോഷിക്കുന്നു അതില്‍ ഒരുപാട് സന്തോഷമുണ്ട്. അമ്മയുടെ പുതിയ കമ്മിറ്റിക്ക് ആശംസകള്‍ ധ്യാന്‍ പറഞ്ഞു.
 
അതേസമയം കള്ളനും ഭഗവതിയും എന്ന സിനിമയ്ക്ക് ശേഷം ഈസ്റ്റ് കോസ്റ്റ് വിജയന്‍ ഒരുക്കുന്ന സിനിമയില്‍ ധ്യാനിനൊപ്പം വിഷ്ണു ഉണ്ണികൃഷ്ണനാണ് പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. റൊമാന്റിക് ഫണ്‍ ഫാമിലി എന്റര്‍ടൈനറായി ഒരുങ്ങുന്ന സിനിമയില്‍ ദിവ്യ പിള്ളയും 2 പുതുമുഖതാരങ്ങളും നായികമാരായി എത്തുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍