'അച്ഛന്റെ സുഹൃത്തുക്കൾ ഇന്നേവരെ പാര മാത്രമേ വെച്ചിട്ടുള്ളൂ': ധ്യാൻ ശ്രീനിവാസൻ

നിഹാരിക കെ.എസ്

വ്യാഴം, 21 ഓഗസ്റ്റ് 2025 (09:45 IST)
പുതിയ സിനിമയുടെ തിരക്കിലാണ് നടൻ ധ്യാൻ ശ്രീനിവാസൻ. ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ഭീഷ്മർ എന്ന സിനിമയാണ് ധ്യാനിന്റെ ഏറ്റവും ഒടുവിൽ പ്രഖ്യാപിച്ച സിനിമ. ചിത്രത്തിന്റെ പൂജ ഇന്നലെ പാലക്കാട് വെച്ച് നടന്നു. ഭീഷ്മറിന്റെ പൂജ ചടങ്ങുകളിൽ പങ്കെടുക്കാനെത്തിയ ധ്യാൻ മാധ്യമപ്രവർത്തകരോട് പറഞ്ഞ ചില കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.  തന്റെ അച്ഛന്റെ സുഹൃത്തുക്കളുമായി താൻ ബന്ധം പുലർത്താറില്ലെന്ന് ധ്യാൻ ശ്രീനിവാസൻ മാധ്യമങ്ങളോട് പറഞ്ഞു. 
 
'ഞാൻ വളരെ ചെറുപ്പത്തിൽ കണ്ടതാണ് ഈസ്റ്റ് കോസ്റ്റ് വിജയൻ അങ്കിളിനെ. അച്ഛന്റെ സുഹൃത്താണ്. അതുകൊണ്ട് ഞാൻ അധികം ബന്ധം പുലർത്താറില്ല. അച്ഛന്റെ സുഹൃത്തുക്കൾ നമുക്ക് ഇന്നേവരെ പാര മാത്രമേ വെച്ചിട്ടുള്ളൂ. ഇപ്പോൾ പെർഫോമൻസ് മോശമാണെങ്കിൽ വീട്ടിലേക്ക് വിളി പോകും. അതുകൊണ്ട് ആ ടെൻഷനിലാണ് ഞാൻ. മമ്മൂക്കയുടെ തിരിച്ചുവരവ് ആഘോഷിക്കുന്നു', ധ്യാൻ മാധ്യമങ്ങളോട് പറഞ്ഞു. 
 
അതേസമയം താരസംഘടനയായ അമ്മയുടെ പുതിയ ഭാരവാഹികളെക്കുറിച്ചുള്ള ചോദ്യത്തോട് ധ്യാൻ പ്രതികരിച്ചില്ല. പാലക്കാട് കേന്ദ്രീകരിച്ച് നടക്കുന്ന ഒരു കോമഡി ത്രില്ലർ ചിത്രമാണ് ഭീഷ്മർ എന്നും ധ്യാൻ പറഞ്ഞു. വിഷ്ണു ഉണ്ണികൃഷ്ണൻ, സന്തോഷ് കീഴാറ്റൂർ, ദിവ്യ പിള്ള, ഷാജു ശ്രീധർ, ഇന്ദ്രൻസ്, സെന്തിൽ കൃഷ്ണ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. വള എന്ന ചിത്രമാണ് ധ്യാനിന്റേതായി ഇനി റിലീസിനൊരുങ്ങുന്ന ചിത്രം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍