ഒ.ടി.ടിയില്‍ എത്തി 'കൊറോണ പേപ്പേഴ്സ്'

കെ ആര്‍ അനൂപ്
വെള്ളി, 5 മെയ് 2023 (10:08 IST)
ഷെയ്ന്‍ നിഗത്തിനെ ??നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത 'കൊറോണ പേപ്പേഴ്സ്' ഒ.ടി.ടിയില്‍ എത്തി. ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ 
ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് പ്രദര്‍ശനം ആരംഭിച്ചിരിക്കുന്നത്. 
ഏപ്രില്‍ 6 ന് കൊറോണ പേപ്പേഴ്‌സ് തിയേറ്ററുകളില്‍ എത്തിയിരുന്നു.പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രത്തിന് ബോക്സ് ഓഫീസില്‍ മികച്ച ഓപ്പണിംഗ് ലഭിച്ചു. ഷൈന്‍ ടോം ചാക്കോ, സിദ്ദിഖ്, കുഞ്ഞികൃഷ്ണന്‍, മണിയന്‍ പിള്ള രാജു, ജെയ്‌സ് ജോസ് തുടങ്ങിയവരും സിനിമയിലുണ്ട്. തിരക്കഥയും പ്രിയദര്‍ശന്‍ തന്നെയാണ് ഒരുക്കിയിരിക്കുന്നത്.
  
പ്രിയദര്‍ശന്റെ തന്നെ സ്റ്റുഡിയോ കമ്പനിയായ ഫോര്‍ ഫ്രെയിംസ് ആദ്യമായി നിര്‍മാണം നിര്‍വഹിക്കുന്ന ചിത്രമാണിത്. ഫോര്‍ ഫ്രെയിംസ്, ബാദുഷ സിനിമാസ് എന്നീ ബാനറില്‍ പ്രിയദര്‍ശന്‍, എന്‍ എം ബാദുഷ, ഷിനോയ് മാത്യു എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article