അക്കാര്യം ഞാനും സത്യനും കൂടി സംസാരിച്ചിരുന്നു: ശ്രീനിവാസൻ വിഷയത്തിൽ പ്രിയദർശൻ പറയുന്നു

തിങ്കള്‍, 10 ഏപ്രില്‍ 2023 (17:36 IST)
അടുത്തിടെ നടത്തിയ അഭിമുഖത്തിൽ നടൻ ശ്രീനിവാസൻ നടത്തിയ പല പ്രസ്താവനകളും വിവാദമായിരുന്നു. മോഹൻലാലിനെ പറ്റി താരം നടത്തിയ പരാമർശങ്ങൾ വലിയ ചർച്ചകൾ തുടക്കമിട്ടിരിന്നു. ഇക്കാര്യത്തിൽ പ്രതികരിച്ചിരിക്കുകയാണ് സംവിധായകൻ പ്രിയദർശൻ. അനാരോഗ്യം മൂലമാകാം ശ്രീനി ഇത്തരത്തിൽ സംസാരിച്ചതെന്നും പ്രശ്നത്തിന് പിന്നിലെ യഥാർഥ കാരണമറിയാതെ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും ട്രേഡ് അനലിസ്റ്റായ ശ്രീധർ പിള്ളയ്ക്ക് നൽകിയ അഭിമുഖത്തിൽ പ്രിയദർശൻ പറയുന്നു.
 
 അവർ 2 പേരും എൻ്റെ സുഹൃത്തുക്കളാണ്. എൻ്റെ പുതിയ ചിത്രമായ കൊറോണ പേപ്പേഴ്സിൽ ഒരു സംഭാഷണമുണ്ട്. മറക്കുക എന്നത് മാനുഷികവും പൊറുക്കുക എന്നത് ദൈവീകവുമായ കാര്യമാണ്. മനുഷ്യർ അത് ചെയ്യണമെന്നാണ് എൻ്റെ പക്ഷം. അദ്ദേഹം അനാരോഗ്യം കാരണം എന്തെങ്കിലും പറഞ്ഞതാകാം. യഥാർഥ കാരണമറിയാതെ ഒരു അഭിപ്രായം പറയാനാകില്ല. എനിക്കും സത്യൻ അന്തിക്കാടിനും ഇതിൽ ആശയക്കുഴപ്പമുണ്ട്. ഞങ്ങൾ ഇതിനെ പറ്റി സംസാരിച്ചിരുന്നു. ശ്രീനി എന്താണ് ഇങ്ങനെ പറയുന്നതെന്ന് ഞങ്ങൾക്കറിയില്ല. ഇതെല്ലാം വിചിത്രമായി തോന്നുന്നു. പ്രിയദർശൻ പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍